മകൾക്ക് ഒപ്പം എപ്പോഴും അച്ഛൻ ഉണ്ടാകുമായിരുന്നു. കൊച്ചുമകൾ ജനിച്ചപ്പോൾ അവളുടെ പ്രായത്തിനു അനുസരിച്ച് നിൽക്കുന്ന അപ്പൂപ്പനെ കുറിച്ചൊക്കെ അടുത്തിടക്ക് ദിലീപ് വാചാലനായിരുന്നു.
കാവ്യാ മാധവന്റെ പേരിന്റെ ഐശ്വര്യമായിരുന്നു അവരുടെ അച്ഛൻ പി മാധവൻ. കലോത്സവ വേദികളിൽ എല്ലാം മകൾക്കൊപ്പം നിഴലായി എന്നും മാധവൻ ചേട്ടനും ഉണ്ടായിരുന്നു എന്നാണ് അവരെ അറിയുന്നവർ പറയുന്നത്. എല്ലാം തിരക്കുകളും മാറ്റിവച്ചു മകൾക്കൊപ്പം ചേർന്ന് നടക്കാൻ എപ്പോഴും മാധവൻ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു.

ഒടുവിൽ മകൾ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി അദ്ദേഹവും അവിടേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യാ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം ആയിരുന്നു മാധവേട്ടന്റെ അപ്രതീക്ഷിത വിയോഗം. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നും മകൻ മിഥുൻ എത്തുന്നത് വരെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകൾ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് എത്തുന്നത്