Posted in

ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞദിവസങ്ങളിൽ അതിതീവ്ര മഴ ഉണ്ടായിരുന്നെങ്കിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

തെക്കൻ ഗുജറാത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായും സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് തന്നെയാണ് സാധ്യത. ഓറഞ്ച്, യെല്ലോ അലേർട്ടുകൾ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *