പൂനെയിലെ ഇന്ദ്രായണി നദിക്ക് കുറുകെയുള്ള നടപ്പാലം തകർന്ന് രണ്ട് മരണം, നിരവധി പേരെ കാണാതായി. പാലത്തിൽ ഒരേസമയം 125 പേരുണ്ടായിരുന്നത് അപകടകാരണമായെന്ന് മുൻ കന്റോൺമെന്റ് വൈസ് പ്രസിഡണ്ട് അറിയിച്ചു. അപകടത്തിൽ മുപ്പതിലധികം പേർക്ക് പരിക്കേറ്റു, ഇരുപതോളം പേർ ഒഴുക്കിൽ പെട്ടു. എൻഡിആർഎഫ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുന്നു.
