ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജെ. ഫണീന്ദ്ര കുമാർ ആണ്.

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ് ജെ.എസ്.കെ . ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. മകൻ മാധവ് സുരേഷും ശക്തമായ വേഷത്തിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മാധവ് പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്,
ഈ ഇവന്റ് ഇത്രയും ഗ്രാൻഡ് ആക്കിയതിൽ പ്രേക്ഷകർ വഹിച്ച പങ്ക് ചെറുതല്ല. നിങ്ങൾ ഓരോ ആളുകളും വന്നതിനും ഇത്രയും ഗംഭീരമാക്കി ഈ ചടങ്ങു മാറ്റിയതിനും ഒരുപാട് നന്ദി, എല്ലാരുടെയും മുൻപിൽ ഇങ്ങനെ നിൽക്കുമ്പോൾ പേടി ഉണ്ട്. പക്ഷേ ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണല്ലോ . അച്ഛന്റെ മൂവി എന്നതിൽ ഉപരി. ഇത് പ്രവീൺ നാരായൺ മൂവി എന്ന് പറയേണ്ടി വരും. കാരണം എത്രത്തോളം ഈ സിനിമക്ക് വേണ്ടി അദ്ദേഹം എഫേർട്ട് ഇട്ടിട്ടുണ്ടെന് എനിക്ക് അറിയാം.